പുസ്തകം 1, ലക്കം 1 (പൈലറ്റ് ഇഷ്യൂ)
Powered by Blogger.

ആമുഖം : ഇമ ചിമ്മി തുറക്കുമ്പോള്‍

Do you want to share?

Do you like this story?

..
..

http://www.ema-sika.blogspot.in

ലയാളത്തിന്റെ '' ആയെഴുത്തിനോട്'' മത്സരിച്ചുകൊണ്ട് സ്വന്തം കാലില്‍ നില്‍ക്കാന്‍ ''ഈയെഴുത്ത് '' ശ്രമം തുടങ്ങിയിട്ട് കുറേ നാളായല്ലോ. ബ്ലോഗിംഗില്‍ തുടങ്ങി ഫേസ്ബുക്കിലൂടെ ഇന്റര്‍നെറ്റില്‍ നമ്മുടെ മലയാളം നിറയുകയാണ്. അതോടൊപ്പം തന്നെ ഓണ്‍ലൈന്‍ മാഗസിനുകള്‍ ഇ മലയാളിയുടെ വായനാപട്ടികയില്‍ ഇടംപിടിച്ചിട്ട് കുറേ കാലമായി.  
ബ്ലോഗിംഗ് ആത്മാവിഷ്‌കാരത്തിന്റെ ഒരു ആകാശസാദ്ധ്യതയായിരുന്നു. ഫേസ്ബുക്ക് പേജുകളും ഇന്‍ഡക്സിംഗ് ഇല്ല എന്നത് ഒഴിവാക്കിയാല്‍ ഒരുതരം ബ്ലോഗുകള്‍ തന്നെയായാണ് എഴുത്തുകാര്‍ കണക്കാക്കി വരുന്നത്. സര്‍വ്വതന്ത്രസ്വതന്ത്രമായ ബ്ലോഗ് ആകാശത്ത് പട്ടം പോലെ പാറിപ്പറന്നു നടക്കുന്ന ബ്ലോഗര്‍മാര്‍ക്ക് നിയന്ത്രണത്തിന്റെതായ ഒരു നൂല്‍ച്ചരട് കെട്ടുകയാണ് ഓണ്‍ലൈന്‍ മാഗസിനുകള്‍ ചെയ്യുന്നത്. ഒരു എഡിറ്ററുടെ കത്രികയാണ് ബ്ലോഗ് പോസ്റ്റുകളില്‍ നിന്ന് ഓണ്‍ലൈന്‍ മാഗസിനുകളെ വ്യത്യസ്തമാക്കുന്നത്. 
courtesy: industryleadersmagazine.com

മുഖപുസ്തകം ഒരു നീരാളിയെപ്പോലെ ട്വിറ്ററിനെയും ടംബ്ലറിനെയും ബ്ലോഗ്ഗറിനെയും വേര്‍ഡ് പ്രസ്സിനെയും ധൃതരാഷ്ട്രാലിംഗനത്തില്‍ അമര്‍ത്തുമെന്ന് തോന്നിയെങ്കിലും വീണ്ടും വായനയുടെ മുന ബ്ലോഗുകളിലേക്കും ഓണ്‍ലൈന്‍ മാസികകളിലേക്കും നീളുന്നു എന്നത് ശുഭോദര്‍ക്കമായ കാര്യമായി പല ഓണ്‍ലൈന്‍ എഴുത്തുകാരും അഭിപ്രായപ്പെടുന്നുണ്ട്. 

ള്‍ട്ട് ഓഫ് ദി ഡെഡ് കൗ ആണ് ആദ്യത്തെ ഓണ്‍ ലൈന്‍ മാഗസിന്‍ എന്ന് കരുതപ്പെടുന്നുണ്ടല്ലോ. 1984ലായിരുന്നു ഇത് പ്രസിദ്ധീകരിച്ചത്. പുഴ ഡോട്ട് കോം  (1998) മലയാളത്തിലെ ആദ്യകാല ഓണ്‍ലൈന്‍ മാഗസിന്‍ ആയിരുന്നു. അതുപോലെ ഹരിതകവും. ബ്ലോഗുകളുടെ പൂക്കാലത്തിനുശേഷം മലയാളത്തില്‍ ധാരാളം ഓണ്‍ലൈന്‍ മാഗസിനുകള്‍ ഉണ്ടായെങ്കിലും പലതും അകാലത്തില്‍ ചരമമടഞ്ഞുപോയി. കഴിഞ്ഞ വര്‍ഷം ഏകദേശം മുന്നൂറ്റിയിരുപതോളം വിവിധ വിഭാഗത്തിലുള്ള മലയാളം ഓണ്‍ലൈന്‍ മാസികകള്‍ ഉണ്ടായിരുന്നു എന്ന് ഒരു കണക്ക് കണ്ടിരുന്നു. ഇന്ന് അവയില്‍ പലതും അപ്‌ഡേഷന്‍ നടക്കാത്ത അവസ്ഥയില്‍ ആണ്. പല ഓണ്‍ലൈന്‍ മാസികകളും വാര്‍ത്താ മാസികകള്‍ മാത്രമാണ്. പൊതുവായ മാസികകളില്‍ നിലവിലുള്ളവ കുറേയെണ്ണം വളരെ നല്ല നിലവാരം പുലര്‍ത്തുന്നുണ്ട്.  അതുപോലെ പല അച്ചടി മാസികകള്‍ക്കും അവരുടെ സ്‌കാന്‍ഡ് വേര്‍ഷന്‍ ഇ മാസികകള്‍ ഉണ്ട്. ചില മാസികകള്‍ ശരിക്കുമുള്ള പ്രിന്റഡ് മാസികകള്‍ പോലെ സാങ്കേതികവിദ്യ ഉപയോഗിച്ചു പേജുകള്‍ ശബ്ദത്തോടെ മറിക്കാന്‍ കഴിയുന്ന രീതിയില്‍ ഉള്ള നല്ല ലേ ഔട്ട്‌ ഉള്ള ഫ്ലാഷ് പേജുകള്‍ ആണ്. 

മുഖപുസ്തകത്തിലും ബ്ലോഗുകളിലും വരുന്ന രചനകളേക്കാള്‍ ഒരല്‍പ്പം കൂടി നിലവാരം ഓണ്‍ലൈന്‍ മാസികകളില്‍ വരുന്നവയില്‍നിന്ന് വായനക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്.
നവാഗതയായ '' ഇമ '' എന്ന ഈ ഇ-മാസിക എഴുത്തിനെയും വായനയെയും ഗൗരവമായി കാണുന്ന ചുരുക്കം എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും വേണ്ടിയുള്ളതാണ്. പ്രതിഭാധനരായ എഴുത്തുകാര്‍ക്കും ഗൗരവദൃഷ്ട്യാ ആസ്വദിക്കുന്ന വായനക്കാര്‍ക്കും വേണ്ടത്ര പ്രാധാന്യം നല്‍കുക എന്നതാണ് ഉദ്ദേശ്യം. നവാഗതപ്രതിഭകള്‍ക്ക് മുന്‍ഗണന നല്‍കുക എന്നതും. മൗലികമായ രചനകള്‍ പ്രസിദ്ധീകരണത്തിന് നല്‍കാനുള്ള ലിങ്ക് ഹോം പേജില്‍ മെനുവില്‍ ഉണ്ട്. 
റ്റു ഓണ്‍ലൈന്‍ മാസികകളെയും പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി  മലയാളത്തിലെ പ്രധാനപ്പെട്ട ഓണ്‍ലൈന്‍ മാസികകളുടെ അപ്‌ഡേറ്റഡ് ആര്‍ട്ടിക്കിളുകള്‍ അതാതു സമയം തന്നെ വരുന്ന ഒരു അഗ്രിഗേറ്റര്‍ കൂടി ആണ് ഇമ. മലയാളത്തില്‍ ഇതാദ്യമായാണ് ഒരു ഓണ്‍ലൈന്‍ മാസിക അഗ്രിഗേറ്റര്‍ ഉണ്ടാകുന്നത്. ഇതില്‍ ഉള്‍പ്പെടുത്താനുള്ള മറ്റു ഇ മാസികകള്‍ നിങ്ങള്ക്ക് നിര്‍ദ്ദേശിക്കാവുന്നതാണ്.  വായനക്കാരില്‍ നിന്നും എഴുത്തുകാരില്‍ നിന്നും എഡിറ്റര്‍മാരില്‍ നിന്നും ഹൃദയപൂര്‍വ്വമായ സഹകരണം പ്രതീക്ഷിക്കുന്നു.
ഇമയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം  താഴെ രേഖപ്പെടുത്തുമല്ലോ.




വീണ്ടും വായനയുടെ വസന്തം!

4 comments:

ഫൈസല്‍ ബാബു said...

ഈ നല്ല സംരഭത്തിനു എല്ലാ വിധ പിന്തുണയും ഭാവുകകങ്ങളും .

sbramannian said...

എല്ലാവിധ ആശംസകളും, ഇമവെട്ടാതെയുള്ള ഇമയുടെ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ............

Unknown said...

ആശംസകള്‍

സവിത said...

ഇമയിൽ എഴുതാൻ എന്താണ് ചെയ്യേണ്ടത്. Contact നമ്പർ or email id തരാമോ

Ads

..

Advertisements

..