പുസ്തകം 1, ലക്കം 1 (പൈലറ്റ് ഇഷ്യൂ)
Powered by Blogger.

പുതിയ രചനകള്‍

Showing posts with label kavitha. Show all posts
Showing posts with label kavitha. Show all posts

വഴികള്‍ : പവിത്രന്‍ തീക്കുനി

Pavithran Theekkuni

ഴയിലേക്ക് പോയ കുട്ടി
പുഴയിലേക്ക് പോയ അമ്മ

കാറ്റിലേക്ക് പോയ വീട്
കാണാതാവുന്ന ഓര്‍മ പോലെ
കാണാനാവുന്ന മട്ടേ,

ഇപ്പോളൊരാള്‍
തെരുവിനെ രണ്ടായി മുറിക്കുന്നു
മുറിഞ്ഞുവീണ തെരുവുകളില്‍
നിലക്കാത്ത വേനല്‍
നിലയ്ക്കാത്ത നിലവിളി
ഒരു കറുത്ത പക്ഷിയുടെ
ചിറകിനടിയില്‍
ഭൂമി ചുരുണ്ടുകിടക്കുന്നു
ഒരു കവിത പിറവി കാക്കുന്നു

ജീവിതം മുഴുവന്‍ മുടന്തുള്ള ഒരാള്‍
തെരുവില്‍
വിശപ്പുകൊണ്ട് ചേര്‍ത്തുതുന്നുന്നു
കവിത കൊണ്ടൊരു ജന്മം
വിശപ്പു കൊണ്ടൊരു ജീവിതം
മഴയും പുഴയും കാറ്റും തിരിച്ചുവരുമോ?
ഒരു കവി നടന്നുപോയ വഴികള്‍ ...


courtesy:modernartimages.com




മ(ര)ണം : Es Satheesan

ഇ.എസ് സതീശന്‍
  • ശുപത്രിക്കിടക്കയില്‍ എല്ലാറ്റിനും ഒരു ചിട്ടയുണ്ട് ഡോക്ടര്‍, മരുന്ന്, ഭക്ഷണം കൃത്യ സമയത്ത് ഉറങ്ങുവാനും ഉണരുവാനും പ്രത്യേക കുത്തിവെയ്പ്പ് മക്കള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ വരുന്നതിനും പോകുന്നതിനുമുണ്ട് സമയനിഷ്ഠ ആരും അധികസമയം തങ്ങില്ല
  • ... ആശുപത്രിക്കിടക്കയില്‍ എല്ലാറ്റിനും ഒരു നനവുണ്ട് പഞ്ഞികൊണ്ടോ വാക്കുകൊണ്ടോ എത്ര തുടച്ചാലും ഒട്ടിനില്‍ക്കുന്ന ഉണങ്ങാത്ത നനവ് ബന്ധങ്ങള്‍ അനുകമ്പയായി സഹതാപമായി കണ്ണിലും കവിളിലും നനയും
    ഇഷ്ടം പ്രകടിപ്പിക്കുവാനും സൗകര്യങ്ങളുണ്ട് മകള്‍ താങ്ങിയിരുത്തുമ്പോഴാണ് നേഴ്സ് പറഞ്ഞത് "വേണ്ടാ അതൊക്കെ ഞങ്ങള്‍ നോക്കിക്കൊള്ളാം" എന്ന് "അച്ഛന്റെ അടുത്തിരിക്കുവാന്‍ പോലും സമ്മതിക്കില്ല" എന്നു പരാതിപ്പെട്ട് അപ്പോള്‍ത്തന്നെ അവളിറങ്ങിപ്പോയി
    ആശുപത്രിക്കിടക്കയില്‍ എല്ലാറ്റിനും ഒരേ മണമാണ് മുറിക്ക് മരുന്നിന്റെ, മരുന്നിന് രോഗത്തിന്റെ.. ഏതു രോഗത്തിനും ഒരേ മണം കൂടാതെ കുറയാതെ അതങ്ങനെത്തന്നെ നില്‍ക്കും ഒരക്ഷരമേറിയാല്‍ മണം മരണമാകുമെന്നാര്‍ക്കാണറിയാത്തത്

    courtesy: arrestedmotion.com

കുഞ്ഞുങ്ങള്‍ : മണീസാരംഗ്

അനാഥം
മണീ സാരംഗ്

നിളയിലെ
മണല്‍ത്തരികള്‍
യത്തീംഖാനയിലെ
പെണ്‍കുട്ടികളാണ്.
ഭംഗിയുള്ള
ചാക്കില്‍ക്കയറ്റി
ആര്‍ക്കുമവയെ
കാടോ
നാടോ
കടലോ കടത്താം !


*
മാലിന്യം


സ്വര്‍ഗ്ഗത്തില്‍
അധികംവരുന്ന
മാലിന്ന്യങ്ങള്‍
ദൈവം
ഭൂമിയിലേക്കിടും,
ഇവിടെ
നാം അവയെ
ആദിവാസികള്‍
എന്ന് പേര് മാറ്റും !

*

കിണ്ടി

ഉമ്മറത്തിരിപ്പുണ്ട്
മുപ്പത്തഞ്ചുകൊല്ലം
അറബിക്ക്
പണയംവെച്ച
ഒരു കിണ്ടി !


*
മഴ

കുളം
മൂടുമ്പോള്‍
ശ്വാസംമുട്ടി മരിച്ച
ജലജീവികളുടെ
കണ്ണീരാണ്
മുറ്റത്ത്
മഴയായ്‌

കരയുന്നത് !



Ads

..

Advertisements

..