പുസ്തകം 1, ലക്കം 1 (പൈലറ്റ് ഇഷ്യൂ)
Powered by Blogger.

കുഞ്ഞുങ്ങള്‍ : മണീസാരംഗ്

Do you want to share?

Do you like this story?

..
..
അനാഥം
മണീ സാരംഗ്

നിളയിലെ
മണല്‍ത്തരികള്‍
യത്തീംഖാനയിലെ
പെണ്‍കുട്ടികളാണ്.
ഭംഗിയുള്ള
ചാക്കില്‍ക്കയറ്റി
ആര്‍ക്കുമവയെ
കാടോ
നാടോ
കടലോ കടത്താം !


*
മാലിന്യം


സ്വര്‍ഗ്ഗത്തില്‍
അധികംവരുന്ന
മാലിന്ന്യങ്ങള്‍
ദൈവം
ഭൂമിയിലേക്കിടും,
ഇവിടെ
നാം അവയെ
ആദിവാസികള്‍
എന്ന് പേര് മാറ്റും !

*

കിണ്ടി

ഉമ്മറത്തിരിപ്പുണ്ട്
മുപ്പത്തഞ്ചുകൊല്ലം
അറബിക്ക്
പണയംവെച്ച
ഒരു കിണ്ടി !


*
മഴ

കുളം
മൂടുമ്പോള്‍
ശ്വാസംമുട്ടി മരിച്ച
ജലജീവികളുടെ
കണ്ണീരാണ്
മുറ്റത്ത്
മഴയായ്‌

കരയുന്നത് !




വീണ്ടും വായനയുടെ വസന്തം!

5 comments:

sajitha said...

വായിച്ചവ, ഹൃദയഹാരികളെങ്കിൽ
വായിക്കാനുള്ളവയ്ക്കായ്
കാത്തിരിപ്പൂ...

അനുഗാമി said...

കൂടുതൽ കൂടുതൽ കാത്തിരിക്കുന്നു.

sbramannian said...
This comment has been removed by the author.
sbramannian said...

ഓര്‍മപ്പെടുത്തലുകള്‍.......

Anonymous said...

nalla rachana

Ads

..

Advertisements

..