പുസ്തകം 1, ലക്കം 1 (പൈലറ്റ് ഇഷ്യൂ)
Powered by Blogger.

പുതിയ രചനകള്‍

Showing posts with label കുഞ്ഞുങ്ങള്‍. Show all posts
Showing posts with label കുഞ്ഞുങ്ങള്‍. Show all posts

കുഞ്ഞുങ്ങള്‍ : മണീസാരംഗ്

അനാഥം
മണീ സാരംഗ്

നിളയിലെ
മണല്‍ത്തരികള്‍
യത്തീംഖാനയിലെ
പെണ്‍കുട്ടികളാണ്.
ഭംഗിയുള്ള
ചാക്കില്‍ക്കയറ്റി
ആര്‍ക്കുമവയെ
കാടോ
നാടോ
കടലോ കടത്താം !


*
മാലിന്യം


സ്വര്‍ഗ്ഗത്തില്‍
അധികംവരുന്ന
മാലിന്ന്യങ്ങള്‍
ദൈവം
ഭൂമിയിലേക്കിടും,
ഇവിടെ
നാം അവയെ
ആദിവാസികള്‍
എന്ന് പേര് മാറ്റും !

*

കിണ്ടി

ഉമ്മറത്തിരിപ്പുണ്ട്
മുപ്പത്തഞ്ചുകൊല്ലം
അറബിക്ക്
പണയംവെച്ച
ഒരു കിണ്ടി !


*
മഴ

കുളം
മൂടുമ്പോള്‍
ശ്വാസംമുട്ടി മരിച്ച
ജലജീവികളുടെ
കണ്ണീരാണ്
മുറ്റത്ത്
മഴയായ്‌

കരയുന്നത് !



Ads

..

Advertisements

..