പുസ്തകം 1, ലക്കം 1 (പൈലറ്റ് ഇഷ്യൂ)
Powered by Blogger.

നിദ്ര : മക്കന്നേരി

Do you want to share?

Do you like this story?

..
..
മക്കന്നേരി
ചാരുകസേര അയാളെ ഇറുകെ പുണര്‍ന്നു.  വെള്ളി കെട്ടിയ മുറുക്കാന്‍ ചെല്ലം ഒരു ചെല്ലക്കിളിയായി അയാളുടെ മടിയില്‍ തത്തിക്കളിച്ചു. പിച്ചള കോളാമ്പി ഒരു വേഴാമ്പലിനെ പോലെ അയാളുടെ പല്ലില്ലാത്ത വായിലേക്ക് ദാഹിച്ചു നോക്കി. ഉരുണ്ടു വീണ ഊന്നുവടി പെട്ടെന്ന് തട്ടിപ്പിടഞ്ഞെണീറ്റു അയാളുടെ കൈകളില്‍ ആന്തലോടെ മുറുകെ പിടിച്ചു. പാട് വീണ കണ്ണട അയാളുടെ ചെവിയില്‍ ഇക്കിളിയാക്കാന്‍ തുടങ്ങി.

മുന്‍ വാതിലിനു മുകളിലെ മങ്ങിത്തുടങ്ങിയ ഫോട്ടോയുടെ ഉള്ളിലൂടെ ഭാര്യ അയാളെ വേവലാതിയോടെ നോക്കി.

പെട്ടിയും പേരക്കുട്ടിയുമായി ധൃതിയില്‍ മുടി മാടിയൊതുക്കി കൊണ്ട് പുറത്തേക്കു വന്ന മരുമകള്‍ രണ്ടു ദിവസത്തെ അവധികൊണ്ട് തന്നെ അയാളോട് മടുത്തു.

അവളുടെ പിന്നാലെ തല താഴ്ത്തി പുറത്തേക്കുവന്ന ജീന്‍സും ടീ ഷര്‍ട്ടുമിട്ട മകന്‍ ദൈന്യതയോടെ അയാളില്‍ കുറ്റബോധം ചൊരിഞ്ഞു.
............................................................
നിഴലുകള്‍ തൊടിയിലേക്ക് നീളവേ , വാര്‍ധക്യത്തിന്റെ മണമുള്ള അയാളുടെ ദീര്‍ഘ നിശ്വാസത്തെ മരണഗന്ധമുള്ള ഒരു അലസന്‍ കാറ്റ് പതുക്കെ അയാളുടെ കൈപിടിച്ച് നിദ്രയിലേക്ക് കൂട്ടി കൊണ്ട് പോയി.



© 8461 ■ dharan.ıɹǝuuɐʞʞɐɯ ■

വീണ്ടും വായനയുടെ വസന്തം!

1 comments:

Anonymous said...

ചെറുതെങ്കിലും മനോഹരം.... വാര്‍ധക്യത്തിന്‍റെ ആകുലതകള്‍ നന്നായി വരച്ചുകാട്ടി.

Ads

..

Advertisements

..