പുസ്തകം 1, ലക്കം 1 (പൈലറ്റ് ഇഷ്യൂ)
Powered by Blogger.

പുതിയ രചനകള്‍

Showing posts with label Es Satheeshan. Show all posts
Showing posts with label Es Satheeshan. Show all posts

മ(ര)ണം : Es Satheesan

ഇ.എസ് സതീശന്‍
  • ആശുപത്രിക്കിടക്കയില്‍ എല്ലാറ്റിനും ഒരു ചിട്ടയുണ്ട് ഡോക്ടര്‍, മരുന്ന്, ഭക്ഷണം കൃത്യ സമയത്ത് ഉറങ്ങുവാനും ഉണരുവാനും പ്രത്യേക കുത്തിവെയ്പ്പ് മക്കള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ വരുന്നതിനും പോകുന്നതിനുമുണ്ട് സമയനിഷ്ഠ ആരും അധികസമയം തങ്ങില്ല
  • ... ആശുപത്രിക്കിടക്കയില്‍ എല്ലാറ്റിനും ഒരു നനവുണ്ട് പഞ്ഞികൊണ്ടോ വാക്കുകൊണ്ടോ എത്ര തുടച്ചാലും ഒട്ടിനില്‍ക്കുന്ന ഉണങ്ങാത്ത നനവ് ബന്ധങ്ങള്‍ അനുകമ്പയായി സഹതാപമായി കണ്ണിലും കവിളിലും നനയും
    ഇഷ്ടം പ്രകടിപ്പിക്കുവാനും സൗകര്യങ്ങളുണ്ട് മകള്‍ താങ്ങിയിരുത്തുമ്പോഴാണ് നേഴ്സ് പറഞ്ഞത് "വേണ്ടാ അതൊക്കെ ഞങ്ങള്‍ നോക്കിക്കൊള്ളാം" എന്ന് "അച്ഛന്റെ അടുത്തിരിക്കുവാന്‍ പോലും സമ്മതിക്കില്ല" എന്നു പരാതിപ്പെട്ട് അപ്പോള്‍ത്തന്നെ അവളിറങ്ങിപ്പോയി
    ആശുപത്രിക്കിടക്കയില്‍ എല്ലാറ്റിനും ഒരേ മണമാണ് മുറിക്ക് മരുന്നിന്റെ, മരുന്നിന് രോഗത്തിന്റെ.. ഏതു രോഗത്തിനും ഒരേ മണം കൂടാതെ കുറയാതെ അതങ്ങനെത്തന്നെ നില്‍ക്കും ഒരക്ഷരമേറിയാല്‍ മണം മരണമാകുമെന്നാര്‍ക്കാണറിയാത്തത്

    courtesy: arrestedmotion.com

Ads

..

Advertisements

..